സഞ്ചാരി
നിനവുകളിൽ തേടുമേതോ
കനവുകളിൻ സ്വപ്നരാഗം
ആഴമറിയാതെ കടലിൻ മുന്നിൽ
അഴലുകൾ തേടി ചെന്നേ
ആശകളായി കനവുകളായി നിന്നെ തേടി
എൻ്റെ ഒപ്പമായി നിമിഷങ്ങൾ വർഷമായി
മനസ്സിന് രശ്മിയായി ഓർക്കാപ്പുറമായി
ഇതളുകൾ കൊഴിയാത്ത സ്വപ്നപൂവിനോട് ചൊല്ലി
സ്വപ്നങ്ങൾ അരികിലെന്ന പോലെ കാത്തു നിൽക്കേ
തേടി ഞാൻ ആഴങ്ങൾ അനശ്വരമാക്കി
സ്വപ്നങ്ങൾ സഫലമാക്കി
ദൂരെ കാറ്റുപോലെ ഓർമയിൽ പറക്കാം
സ്വപ്ന സഞ്ചാരിയായി ചുറ്റി പറക്കാം
ഉണർവുകൾ തൊടും വർഷമായി കാലമെങ്ങും
കനവുകൾ പായുമെൻ നെഞ്ചിലെ ചൂടുപോൽ
ഉറങ്ങാത്ത ഇരവുകളിൽ എന്നും ഞാൻ സഞ്ചരിക്കവേ
ചുറ്റാത്തലോകം എമ്പാടും ചുറ്റി കാണവേ
ഒരു സഞ്ചാരി ആയി
കനവുകൾ തേടി ചെല്ലും ഒരു സഞ്ചാരി നാം.
😉❤️ beautiful
ReplyDelete