Skip to main content

Posts

Featured

ഒരു ലോക്ക്ഡൗൺ ആശങ്ക

ഈ കാത്തിരിപ്പ് എന്നു അവസാനിക്കും? ആരെയും കാണാൻ വഴിയില്ല, കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങൾ ഇനി എപ്പോൾ കേൾക്കുമെന്നറിയില്ല. ആകെയുള്ളത് പൊടി അടഞ്ഞ് കിടക്കുന്ന വികാരങ്ങൾ മാത്രം. ഇത്രയും ദിവസങ്ങൾ കടന്നുപോയി, ഞാൻ എന്തു ചെയ്തു എന്ന ചോദ്യം എന്നുള്ളിൽ തിരിഞ്ഞും മറിഞ്ഞും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തിനോട് അടുപ്പവും ആശങ്കയും തോന്നി തുടങ്ങിരിക്കുന്നു.ആരോട് പറയാൻ ആര് കേൾക്കാൻ! ദിനങ്ങൾക്കും, സമയത്തിനും ജീവിതത്തിലുള്ള പ്രസക്തി കുറഞ്ഞുവരുന്നു. മനസ്സ് ഒരു തിരമാലപോലെ അലയടിച്ചു  കൊണ്ടിരിക്കുന്ന വേളയിൽ പ്രകൃതി അവളുടെ ഉജ്ജ്വല സ്വാതന്ത്ര്യം ആസ്വദിക്കുന്നു. എന്നാൽ, മാനവൻ മനസ്സിന്റെ ആഴങ്ങൾ തേടിയുള്ള യാത്രയിലാണ്.  ജീവിതത്തിൽ കുറെയേറെ സ്വാതന്ത്ര്യം ഞാനിപ്പോൾ അനുഭവിക്കുന്നു. മനസ്സ് ശാന്തമാണ്. ഏതൊരുവനും അവനവന്റെ സ്വാതന്ത്ര്യം ആണല്ലോ വലുത്! ഉദയാസ്തമാനം ജീവിതത്തിന്റെ അടയാളമാണ്. ജീവിതം, ഈ സൂര്യനെയും, തിരമാലകളേയും പോലെ അലയടിച്ചു കൊണ്ട് തന്നെ ഇരിക്കണമെന്ന് ഞാൻ കൊതിച്ചു പോവുകയാണ്. രണ്ടാമനൊരുവന്റെ അഭിപ്രായങ്ങളോ ക്രൂശിപ്പുകളെയോ എനിക്ക് ഭയപ്പെടേണ്ടതില്ല. ഞാൻ എന്ന ബോധം എന്നുളിൽ ശക്തമാവുകയാണ്. നൊമ്പരങ്ങ...

Latest Posts

സഞ്ചാരി